നക്ഷത്രഫലം
ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
പി.ജി നമ്പ്യാർ,
കീർത്തന അസ്ട്രോളജിക്കൽ സ്റ്റഡീസ് & റിസർച്ച് സെന്റര്
അശ്വതി
അധ്വാനഭാരത്താൽ അവധിയെടുക്കും. അവിചാരിത ചെലവുകൾ നിയന്ത്രിക്കണം. ആത്മഭാവത്താൽ അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും നിഷ്ഫലമാകും.
ഭരണി
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പട്ടണത്തിലേക്കു താമസം മാറും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും. ജീവിതപങ്കാളിയുടെ സാന്ത്വനവചനങ്ങൾ ആശ്വാസത്തിനു വഴിയൊരുക്കും
കാർത്തിക
അർഹമായ അംഗീകാരത്തിനു കാലതാമസമുണ്ടാകും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കണം.
രോഹിണി
വാതരോഗപീഡകൾ വർധിക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും
മകയിരം
വ്യാപാര–വ്യവസായ മേഖലകളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കുവാൻ വിദഗ്ധ നിർദേശം തേടും. ഉദ്യോഗം നഷ്ടപ്പെടുവാൻ ഇടയുള്ളതിനാൽ രാജിവയ്ക്കുവാൻ തീരുമാനിക്കും. അവസരോചിതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ പല അനിഷ്ടങ്ങളും ഒഴിഞ്ഞുപോകും
തിരുവാതിര
പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. മകളുടെ വിവാഹാവശ്യത്തിനായി ദൂരയാത്ര വേണ്ടിവരും. പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം വർധിക്കും
പുണർതം
കുടുംബസുഹൃത്തിനു പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകയാൽ താൽക്കാലിക അവധിക്ക് അപേക്ഷിക്കും. അനുഭവജ്ഞരുടെ നിർദേശത്താൽ സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും
പൂയം
സൗന്ദര്യവർധക വസ്തുക്കൾക്കായി അധികചെലവ് അനുഭവപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. പലപ്രകാരത്തിലും രോഗപീഡകൾ വർധിക്കും
ആയില്യം
പരീക്ഷണ–നിരീക്ഷണങ്ങളിൽ വിജയവും അംഗീകാരവും ഉണ്ടാകും. മാതാപിതാക്കൾക്ക് അഭ്യുന്നതിയുണ്ടാകും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും
മകം
ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിഷയത്തിൽ പ്രവേശനം ലഭിക്കും. പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. സഹോദരന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗം വയ്ക്കുവാൻ തീരുമാനിക്കും
പൂരം
ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങും. ഉദരരോഗപീഡകൾ വർധിക്കും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. നിലവിലുള്ളതിനെക്കാൾ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ തീരുമാനിക്കും.
ഉത്രം
സമുദായത്തിൽ സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാനിടവരും. ഊഹക്കച്ചവടത്തിൽ നഷ്ടമുണ്ടാകും.
അത്തം
കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയപ്പെടും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. ഉന്നതരുമായി സൗഹൃദബന്ധം പാലഒരുതതിനാൽ പുതിയ ഉദ്യോഗം ലഭിക്കും
ചിത്തിര
കുടുംബത്തിൽ ഐകൃതിയും കലാകാരന്മാർക്ക് അംഗീകാരവും അധികചെലവും അനുഭവപ്പെടും. ഭൂമി കച്ചവടത്തിൽ പണം മുടക്കുവാൻ തീരുമാനിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും
ചോതി
സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചെലവുകൾ നിയന്ത്രിക്കണം. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം നേരിടും. സാഹചര്യങ്ങൾ കണക്കിലെടുത്തു കുടുംബത്തിൽ നിന്നും മാറിത്താമസിക്കുവാനിടവരും
വിശാഖം
അനവസരങ്ങളിലുള്ള സംസാരശൈലി അബദ്ധങ്ങൾക്കു വഴിയൊരുക്കും. കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. തൃപ്തിയായ ഭൂമിവാങ്ങുവാൻ സാധിക്കും
അനിഴം
പണം കടംകൊടുക്കുക, കടംവാങ്ങുക, ജാമ്യംനിൽക്കുക തുടങ്ങിയവ ഒഴിവാക്കുകയാണു നല്ലത്. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുന്നതിനാൽ പ്രതീക്ഷിച്ചതിലുപരി പണച്ചെലവുണ്ടാകും.
തൃക്കേട്ട
സന്താനങ്ങളുടെ ഉപരിപഠനത്തിനായി പണച്ചെലവ് അനുഭവപ്പെടും. പുതിയ ഉദ്യോഗത്തിൽ പ്രവേശനം ലഭിക്കും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും
മൂലം
കുടുംബാംഗങ്ങളോടൊപ്പം പുണ്യ തീർഥയാത്ര പുറപ്പെടും. ധർമസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സാമ്പത്തികസഹായം ചെയ്യുവാനിടവരും. സൗഹൃദസംഭാഷണത്തിൽ പുതിയ തൊഴിലവസരങ്ങളുണ്ടാകും
പൂരാടം
സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം ഏറ്റെടുക്കും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാനിടവരും. ആരോഗ്യo തൃപ്തികരമായിരിക്കും
ഉത്രാടം
നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. മാതാപിതാക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാനിടുവരും.
തിരുവോണം
സഹപ്രവർത്തകരിൽ നിന്നും എതിർപ്പുണ്ടാകുമെങ്കിലും ഏറ്റെടുത്ത പ്രവൃത്തികൾ ചെയ്തുതീർക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്വന്തമായ വ്യാപാര–വ്യവസായങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗപ്രവേശനത്തിനു സാധ്യത കാണുന്നു
അവിട്ടം
ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. സമീപവാസികളുടെ ഉപദ്രവത്താൽ മാറിത്താമസിക്കുവാനിടവരും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം
ചതയം
ഗുരുജനങ്ങളുടെ ആശീർവാദവചനങ്ങളാൽ ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും. ആരാധനാലയത്തിനു സാമ്പത്തികസഹായം നൽകും. പുത്രനു വിദേശത്ത് ഉദ്യോഗത്തിനു പ്രവേശനം ലഭിക്കും
പൂരുരുട്ടാതി
പുതിയ വ്യാപാര–വ്യവസായ മേഖലകൾക്കു തുടക്കം കുറിക്കും. ഉപരിപഠന പ്രവേശന പരീക്ഷയിൽ വിജയം കൈവരിക്കും. നിലവിലുള്ളതിനെക്കാൾ കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങും
ഉത്തൃട്ടാതി
സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിതസമയത്ത് ചെയ്തു തീർക്കുവാൻ തീരുമാനിക്കും. വാഹനവും മാറ്റിവാങ്ങുവാൻ യോഗമുണ്ട്. സഹോദരങ്ങളുമായി സ്വത്തുതർക്കത്തിൽ അലോച്യമാകും
രേവതി
പുതിയ വ്യാപാര–വ്യവസായ മേഖലകൾക്കു തുടക്കം കുറിക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്ര–പരീക്ഷണ‑നിരീക്ഷണങ്ങളിൽ വിജയവും അംഗീകാരവും ഉണ്ടാകും.
സമ്പൂർണ വാരഫലം
സമ്പൂർണ വാരഫലം ജൂലൈ 01 മുതൽ ജൂലൈ 07 വരെ
